അണക്കരയിൽ കാൽവഴുതി കിണറ്റിൽ വീണ് 17 കാരൻ മരിച്ചു

അണക്കര ഉദയഗിരിമേട് കോട്ടക്കുഴിയിൽ വിമൽ ബിജു (17)ആണ് മരിച്ചത്.പുറ്റടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.വ്യാഴം വൈകിട്ടാണ് അപകടം നടന്നത്. അണക്കര കുങ്കിരിപ്പെട്ടിക്കു സമീപം പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് ഇറങ്ങുന്നതിനിടയെ വീടിന് സമീപത്തെ ആൾമറ ഇല്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കോട്ടക്കുഴിയിൽ ബിജു ജെസി ദമ്പതികളുടെ മകനാണ് വിമൽ. ബിജോബിൻ, ബിൽബിൻ, ബിൽബിന എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം15 .3.25 ശനിയാഴ്ച രാവിലേ പത്ത് മണിക്ക് അണക്കര ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ.