മുൻ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കേരള കോൺഗ്രസ് എം നേതാവും ആയിരുന്ന കെ ജെ മാത്യു കുളക്കാട്ട് വയലിന്റെ അനുസ്മരണം നടന്നു

കട്ടപ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും കേരള കോൺഗ്രസ് എം നേതാവുമായിരുന്നു കെ ജെ മാത്യു കുളക്കാട്ട് വയലിന്റെ 40 ആം ചരമവാർഷികമാണ് നടന്നത്. അനുസ്മരണ ദിനത്തോടനുബന്ധിച്ച് കൊച്ചുതോവാള സെന്റ് ജോസഫ് ദേവാലയത്തിൽ പ്രത്യേക കുർബാനയും സെമിത്തേരിയിൽ പ്രാർത്ഥനയും നടന്നു.
തുടർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു മുതിർന്ന കേരള കോൺഗ്രസ് എം നേതാവും എംഎൽഎയും ആയിരുന്ന തോമസ് ജോസഫ് അദ്ദേഹത്തെ അനുസ്മരിച്ചു. 42ആം വയസ്സിൽ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഇരിക്കെ ആണ് കെ ജെ മാത്യു മരണപ്പെടുന്നത്.
കട്ടപ്പനയും പരിസരപ്രദേശങ്ങളും വൈദ്യുതീകരിക്കുന്നതിലും നിരവധി സർക്കാർ സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിലും ഏറെ ശ്രമങ്ങൾ നടത്തിയ ആളായിരുന്നു കെ ജെ മാത്യു എന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാവുന്നതിലും അപ്പുറത്തായിരുന്നു എന്നും എഐസിസി അംഗം അഡ്വ ഇ എം അഗസ്‌തി പറഞ്ഞു.
അനുസ്മരണ ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഡ്വക്കേറ്റ് മനോജ് എം തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണകുന്നേൽ ജിൻസൺ വർക്കി, വ്യാപരി ഏകോപനസമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സാജൻ ജോർജ് ടെസ്സിൻ കളപ്പുരക്കൽ തോമസ് മൈക്കിൾ സിബി പാറപ്പായി തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.