കിഴക്കിൻ്റെ കാൽവരിയായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനം

Mar 7, 2025 - 18:21
 0
കിഴക്കിൻ്റെ കാൽവരിയായ എഴുകുംവയൽ കുരിശുമലയിൽ  നോമ്പുകാല തീർത്ഥാടനം
This is the title of the web page

കിഴക്കിൻ്റെ കാൽവരിയായ എഴുകും വയൽ കുരിശുമലയിൽ വലിയ നോമ്പാചരണത്തിന്റെ ഭാഗമായുള്ള കുരിശുമല തീർത്ഥാടനത്തിനും ഭക്തിയുടെ നിറവിൽ കുരിശുമല കയറുന്നതിനും തുടക്കമായി വലിയ നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന് പുലർച്ചെ മുതൽ വിശ്വാസികൾ കുരിശുമലയിലേക്ക് എത്തിത്തുടങ്ങി. ഇന്ന് രാവിലെ 9 30ന് കുരിശുമല അടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച പീഡാനുഭവ യാത്രയിൽ നിരവധി വിശ്വാസികളാണ് പങ്കു ചേർന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തോമാശ്ലീഹായുടെ വലിയ രൂപവും കുരിശിൻറെ വഴിയുടെ 14 സ്ഥലങ്ങളും പിന്നിട്ട് പ്രാർത്ഥനയോടെ കുരിശുമലയിലെത്തിയ വിശ്വാസികൾ തീർത്ഥക ദേവാലയത്തിലെ ദിവ്യബലിയിലും വചന പ്രകോഷണത്തിലും ഭക്തിയോടെ പങ്കുചേർന്നു. കുരിശുമലയിൽ എത്തിയ മുഴുവൻ വിശ്വാസികൾക്കും നേർച്ച കഞ്ഞിയും ഒരുക്കിയിരുന്നു. ഇന്ന് മല കയറിയ മുഴുവൻ വിശ്വാസികൾക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും തീർത്ഥാടക ദേവാലയവും തിരുക്കല്ലറയും മലമുകളിൽ പ്രാർത്ഥിക്കുന്ന കർത്താവിൻറെ രൂപവും മിസേറിയ രൂപവും സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നു.

വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വലിയ നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന് കുരിശുമലയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഫാദർ : തോമസ് കുഴിയൻ പ്ലാവിൽ ഫാദർ :സോബിൻ കൈപ്പയിൽ എന്നിവർ മുഖ്യ കാർമികരായിരുന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് ഇടുക്കി രൂപതയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ എഴുകുംവയൽ കുരിശുമല കയറുന്ന *തീർത്ഥാടകർക്ക് തിരുസഭ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ച് ദണ്ഡവിമോചനം* അനുവദിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എഴുകുംവയൽ കുരിശുമല കയറുന്നതിനും ദൈവാനുഗ്രഹങ്ങൾ നേടുന്നതിനും ജാതിമതഭേദമന്യേ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാദർ തോമസ് ' വട്ടമല സഹ വികാരി ഫാദർ ലിബിൻ വെള്ളിയാന്തടം, കുരിശുമല കമ്മറ്റി ഭാരവാഹികളും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ജോണി പുതിയാപറമ്പിൽ Mob:94475 21827

What's Your Reaction?

like

dislike

love

funny

angry

sad

wow