കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്രാ വനിതാ ദിനാചരണം സംഘടിപ്പിച്ചു

പുതിയ തലമുറയുടെ ലഹരി ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാമൂഹിക ചുറ്റുപാടിൽ പലപ്പോഴും സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമാകുകയാണ്. സമൂഹത്തിൽ സ്ത്രീകളുടെ തുല്യതയാർന്ന അവകാശങ്ങൾ ഓർമ്മപെടുത്തിയാണ് അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിക്കുന്നത്. അത്തരത്തിൽ സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ, സുരക്ഷ, തുല്യത, അവസരങ്ങൾ, മനോഭാവങ്ങൾ, സ്വാതന്ത്രം എന്നിവയെല്ലാം ചർച്ച ചെയ്താണ് കേരള പി എസ് സി എംപ്ലോയ്സ് യൂണിയൻ ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചത്.
കട്ടപ്പന ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനു പങ്കജ് പ്രഭാക്ഷണം നടത്തി.യോഗത്തിൽ കൊളുക്കൻ എന്ന നോവലിലൂടെ ഊരാളി ഗോത്രത്തിന്റെ സംസ്കാരവും ചരിത്രവും ജീവിതവും അടയാളപ്പെടുത്തിയ എഴുത്തുകാരി പുഷ്പ്പമ്മയെ ഒ ആർ വൽസ, വി എം മിത്ര എന്നിവർ ചേർന്ന് ആദരിച്ചു.വനിതാ കൺവീനവർ ആതിര നായർ അധ്യക്ഷതവഹിച്ചു. പി എസ് സി - എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോൺസൺ, ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, ഗീതു മോൾ സുധാകരൻ , ജോസ്ന ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.