മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണമെന്ന ആവശ്യവുമായി മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു

മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണമെന്ന ആവശ്യവുമായി മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.വാക്കിംഗ് ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വൈസസി എന്ന സംഘടനയാണ് പരാതിയുമായി കോടതിയിൽ എത്തിയത്.മൂന്നാറിൽ ഒറ്റക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാനയ്ക്ക് പരിക്കേറ്റത് ഒരു മാസം മുമ്പാണ്.കേസ് പത്താം തീയതി ഹൈകോടതി പരിഗണിക്കും.കല്ലാർ മാലിന്യ പ്ലാന്റിൽ വച്ച് പടയപ്പയുമായുള്ള ഏറ്റുമുട്ടലിലാണ് ഒറ്റക്കൊമ്പന് പരിക്കേറ്റത്.ആനയെ വെറ്റിനറി അസിസ്റ്റന്റ് സർജന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.വലതു മുൻകാലിലെ മുട്ടിനു മുകളിലാണ് മുറിവുള്ളത്.