കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയിൽ മേപ്പാറയിൽ നിർമ്മിച്ച വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം നടന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2024- 25 സാമ്പത്തിക വർഷം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച മേപ്പാറ സാംസ്കാരിക നിലയത്തോട്അനുബന്ധിച്ചുള്ള കളി സ്ഥലത്തിൻറെ ഉദ്ഘാടനമാണ് നടന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജോൺ ഉദ്ഘാടനം നിർവഹിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ചടങ്ങിൽ അധ്യക്ഷനായിരുന്നു ജോയിൻ പ്രോഗ്രാം കോഡിനേറ്റർ ബീൻസ്. സി .തോമസ് മുഖ്യ അതിഥി ആയിരുന്നു.
ഈ കാലഘട്ടത്തിൽ അനുസരിച്ചുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയുള്ള കളിക്കളം ആണ് നിർമ്മിച്ചു നൽകിയിരിക്കുന്നത്. മേഖലയിലെ യുവാക്കളുടെ അടക്കം കായിക പരിശീലനത്തിന് ഈ കളിക്കളം ഒരു മുതൽക്കൂട്ടാകും ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി ജയകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുകുട്ടൻ,രാജലക്ഷ്മി അനീഷ്, തങ്കമണി സുരേന്ദ്രൻ തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.