ഇരട്ടയാർ ശാന്തിഗ്രാമിൽ പട്ടയ ഭൂമിയിൽനിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തേക്കിൻ തടികൾ പോലീസ് പിടികൂടി

ഇരട്ടയാർ ശാന്തി ഗ്രാം ഭാഗത്തുനിന്ന് പട്ടയഭൂമിയിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ച് കടത്തിയ തേക്കിൻ തടികളാണ് ചേറ്റുകുഴിക്ക് സമീപത്ത് വച്ച് വാഹന പരിശോധനയ്ക്കിടെ കമ്പംമെട്ട് പോലീസ് പിടികൂടുന്നത്. രണ്ടു തേക്കിൻ തടികളാണ് മുറിച്ചത് 16ഓളം കഷണങ്ങളാണ് ഉള്ളത്. ഏകദേശം ഒരു ലക്ഷം രൂപ വില വരുമെന്നാണ് വനംവകുപ്പിന്റെ കണക്ക്. തടി മുറിച്ചു കടത്തി മില്ലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പിടികൂടുന്നത്.
തടി മുറിച്ച് കടത്തിയത് അയ്യപ്പൻകോവിൽ പോസ്റ്റ് റെയിഞ്ച് ഓഫീസിന്റെ പരിധിയിലാണ്. ഇതിനാൽ അയ്യപ്പൻകോവിൽ ഫോറസ്റ്റ് റെയിഞ്ചിന് പോലീസ് കൈമാറി .തുടർന്ന് തടി കടത്താൻ ഉപയോഗിച്ച വാഹനം ഉൾപ്പെടെ ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിൽ എടുത്തു. വാഹന ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.