പരുന്തുംപാറയിൽ നഷ്‌ടപ്പെട്ട സർക്കാർ ഭൂമി കണ്ടെത്താൻ പീരുമേട് താലൂക്കിനു പുറത്തുള്ള ഉദ്യോഗസ്ഥ‌ സംഘത്തെ ഇടുക്കി ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി

Mar 7, 2025 - 09:27
 0
പരുന്തുംപാറയിൽ
നഷ്‌ടപ്പെട്ട സർക്കാർ ഭൂമി കണ്ടെത്താൻ പീരുമേട് താലൂക്കിനു പുറത്തുള്ള ഉദ്യോഗസ്ഥ‌ സംഘത്തെ ഇടുക്കി ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി
This is the title of the web page

പരുന്തുംപാറയിൽ നഷ്‌ടപ്പെട്ട സർക്കാർ ഭൂമി കണ്ടെത്താൻ പീരുമേട് താലൂക്കിനു പുറത്തുള്ള ഉദ്യോഗസ്ഥ‌ സംഘത്തെ ഇടുക്കി ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി. ജില്ലാ കളകർ വി.വിഘ്നേശ്വരി കലക്ടറേറ്റിൽ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് 15 അംഗ സം ഘം രൂപീകരിക്കാൻ തീരുമാനമായത്. പരുന്തുംപാറയിലെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ രണ്ടു സർവേ ടീമിന് രൂപം നൽകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സർവേ നമ്പർ വ്യത്യസ്തമാണെന്നു കണ്ടെത്തിതിനെത്തുടർന്നു നോട്ടിസ് നൽ കാനും നിർമാണ പ്രവൃത്തി നിർത്താൻ സ്‌റ്റോപ് മെമ്മോ നൽകാനും കഴിഞ്ഞ ശനിയാഴ്ച കലക്‌ടർ പീരുമേട് തഹസിൽദാർക്ക് നിർദേശം നൽകി യിരുന്നു. ഇതു നടപ്പിലാക്കുന്നതിൽ താലൂക്ക് ഓഫിസ് ഗുരുതര വീഴ്ച വരുത്തി. നാല് പ്രവൃത്തി ദിവസത്തിനിടെ രണ്ട് സ്റ്റോപ് മെമ്മോ മാത്രമാണ് നൽകിയത്. താലൂക്ക് ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരാരും പരുന്തുംപാറയിൽ പരിശോധന നടത്താനും തയാറായില്ല.

 കലക്ടറുടെ ഉത്തരവ് നിലനിൽക്കെ പരുന്തുംപാറയിൽ നിർമാണപ്രവൃത്തികൾ വ്യാപകമായി നടക്കുകയും ചെയ്‌തു. നിർമാണങ്ങൾ പൂർ ത്തിയാക്കാൻ കലക്ടറുടെ ഉത്തരവ് അട്ടിമറിക്കുകയായിരുന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഭരണകൂടം അടിയന്തര യോഗം വിളിച്ചത്.പരുന്തുംപാറ മേഖലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. പീരുമേട് വില്ലേജിലെ സർവേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724, 813, 896 എന്നിവിടങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ മേയ് 2 വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow