നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്ക് കാലത്തിറ്റ വിതരണം ചെയ്തു

നെടുങ്കണ്ടം ബ്ലോക്ക് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന കാലിത്തീറ്റയുടേയും , ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ടമായി നൽകുന്ന കാലിത്തീറ്റയുടേയും വിതരണം പഴയവിടുതി ആപ്കോസിൽ വച്ച് നടത്തി. പഞ്ചായത്തിലെ 197ക്ഷീര കർഷകർക്കാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് 6.5 ലക്ഷം രൂപയുമാണ് പദ്ധതിക്കായി മാറ്റി വച്ചിരിക്കുന്നത്.
പഴയവിടുതി ആപ്കോസ് പ്രസിഡൻ്റ് പ്രിൻസ് തോമസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി കുഞ്ഞ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി.പഴയവിടുതി ആപ്കോസ് സെക്രട്ടറി അനൂപ് എസ്.നായർ , ബോർഡ് മെമ്പർ സാജു പഴപ്ലാക്കൽ.ജോയി തമ്പുഴ,എൻ.ആർ സിറ്റി ആപ്കോസ് പ്രസിഡൻ്റ് കെ.ആർ സജിമോൻ,സെക്രട്ടറി പി.ബി ആതിര,മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ അഭിലാഷ് വിജയൻ, പി.പി സലീന തുടങ്ങിയവർ പങ്കെടുത്തു