സി.എസ്.റ്റി സഭ വൈദീകനായ ഫാ.എബിൻ കുഴിമുള്ളിലിൻ്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് ഫാ.എബിൻ മെമ്മോറിയൽ സാൻജോ വോളിബോൾ ടൂർണമെൻ്റ് മാർച്ച് 6 മുതൽ 8 വരെ നടക്കും

അകാലത്തിൽ വേർപിരിഞ്ഞ സി.എസ്.റ്റി സഭ വൈദീകനായ ഫാ.എബിൻ കുഴിമുള്ളിലിൻ്റെ സ്മരണയ്ക്കായി സംഘടിപ്പിച്ചു വരുന്ന വോളിബോൾ മത്സരത്തിന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഒരുങ്ങി.കേരളത്തിലേയും,തമിഴ്നാട്ടിലേയും ഡിപ്പാർട്ടുമെൻ്റ്, യൂണിവേഴ്സിറ്റി താരങ്ങൾ അടക്കമുള്ള മികച്ച ടീമുകളാണ് 3 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി പങ്കെടുക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് പ്രദേശിക ടീമുകളുടെ മത്സരത്തോടെയാണ് ടൂർണമെൻ്റ് ആരംഭിക്കുന്നത്. ഒന്നാം സമ്മാനമായി 30001 രൂപ ക്യാഷ് അവാർഡും ഫാ. എബിൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 25001 രൂപ ക്യാഷ് അവാർഡും, സാൻജോ എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.
ആർസൻ അമേരിക്ക, ബിസിസി സിറ്റിക്ലബ്ബ് ബൈസൺവാലി, 20 ഏക്കർ വോളിക്ലബ്ബ്, തൊടുപുഴ സിക്സസ്,ഇടുക്കി സ്ട്രൈക്കേഴ്സ് പണിക്കൻകുടി, നവജീവൻ ചേറ്റു കുഴി,സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബ് കട്ടപ്പന,ലിസ കോളേജ് കോഴിക്കോട് എന്നിവർ സ്പോൺസർ ചെയ്യുന്ന ടീമുകളാണ് മത്സരിക്കുന്നത്. ആറാം തിയതി വൈകിട്ട് 6 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
ഡീൻ കുര്യാക്കോസ് എം.പി, എം.എം മണി എം എൽ എ, രാജാക്കാട് സർക്കിൾ ഇൻസ്പെക്ടർ വി.വിനോദ്കുമാർ, രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ്, ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോയിച്ചൻ കുന്നേൽ,ആലുവ സെൻ്റ് ജോസഫ് പ്രെവിൻസ് പ്രൊവിഷ്യൽ കൗൺസിലർ ഫാ.ജോർജ്ജ് ചേപ്പില തുടങ്ങിയവർ പങ്കെടുക്കും.
എട്ടാം തിയതി ഫൈനലിന് ശേഷം നടക്കുന്ന സമാപന സമ്മേളനം ആലുവ സെൻ്റ് ജോസഫ്സ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. ജിജോ ജെയിംസ് ഇണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് വി എസ് ബിജു, ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാട്ട്,എം. എസ് സതി,പുഷ്പലത സോമൻ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.ചെയർമാൻ ഫാ.ജോബിൻ പോണാട്ടുകുന്നേൽ,കൺവീനർ ബോസ് തകിടിയേൽ, കോർഡിനേറ്റർ സിബി പൊട്ടംപ്ലാക്കൽ, കോളേജ് ചെയർമാൻ ലിൻസോ ജോണി തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.