രാജാക്കാട് ബസ് സ്റ്റാൻഡിലെ കംഫർട് സ്റ്റേഷൻ യാത്രകർക്ക് ഉപകാരപ്പെടാതെ അടച്ചുപൂട്ടൽ വക്കിൽ

രാജക്കാട് പ്രൈവറ്റ് ബസ്റ്റാൻഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ദിവസങ്ങളായി നിലച്ചതോടെ യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ. ഏതാനും ദിവസമായി വെള്ളമില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ട നിലയിലാണ് കംഫർട്ട് സ്റ്റേഷൻ. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തി പരിഹാരം കാണാനോ ബദൽ സംവിധാനം ഒരുക്കാനോ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല..
രാജക്കാട് എത്തുന്നവർക്കും ബസ് ജീവനക്കാർക്കും ബസ്റ്റാന്റിനെ ആശ്രയിക്കുന്ന യാത്രക്കാർക്കും ആശ്രയമാണ് ഈ കംഫർട് സ്റ്റേഷൻ. യാത്രക്കാരും പലതവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.. ഇപ്പോൾ ബസ് സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അത്യാവശ്യഘട്ടങ്ങളിൽ സമീപത്തെ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്..