സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ റിസോർട്ട് ഉടമയ്ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് തൊഴുപുഴ അഡീഷണൽ സെഷൻസ് കോടതി

Feb 28, 2025 - 17:44
 0
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ റിസോർട്ട് ഉടമയ്ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് തൊഴുപുഴ അഡീഷണൽ സെഷൻസ് കോടതി
This is the title of the web page

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ റിസോർട്ട് ഉടമയ്ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് തൊഴുപുഴ അഡീഷണൽ സെഷൻസ് കോടതി. രാജാക്കാട് എൻ.ആർ സിറ്റി സ്വദേശി ബിറ്റാജിനെയാണ് വിവിധ വകുപ്പുകൾ പ്രകാരം കോടതി ശിക്ഷിച്ചത്. കൊന്നത്തടി മുനിയറ സ്വദേശി ഏറത്തടത്തിൽ സനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2018 നവംബർ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഏബിൾ സി കുര്യൻ, അഡ്വ. ജോണി അലക്സ് എന്നിവർ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow