കട്ടപ്പന പേഴുംകവല പാക്കനാർകാവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നടന്നു

കട്ടപ്പന പേഴുംകവല പാക്കനാർകാവ് ശ്രീ മഹാദേവക്ഷേത്രത്തിൽ എല്ലാവർഷവും ശിവരാത്രി ആഘോഷം വിപുലമായ രീതിയിൽ നടത്താറുണ്ട് ഇത്തവണയും വളരെ ആഘോഷപരമായാണ് ക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ചുള്ള പൂജകൾ നടന്നത് . രാവിലെ നാലുമണി മുതൽ ആണ് ക്ഷേത്രത്തിൽ ശിവരാത്രിയുടെ അനുവദിച്ചുള്ള ചടങ്ങുകൾ ആരംഭിച്ചത് .പ്രധാനമായും ശിവപൂജ ,കലശ പൂജ ,യാമ പൂജ എന്നിവയാണ് ക്ഷേത്രത്തിൽ നടന്നത്. ക്ഷേത്രം മേൽശാന്തി അദ്വൈത് ശാന്തികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ശിവരാത്രി അനുബന്ധിച്ച് അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ബിനു കെ ആർ, രാജേഷ് കെ ആർ, ശരത് സോമൻ ,വിജയൻ മറ്റത്തിൽ, രാഹുൽ ചെമ്മരപള്ളിൽ, നോബി തെക്കേൽ , മനോജ് കെ. ടി, മനോജ് കെ .കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
വെള്ളയാംകുടി കല്യാണതണ്ട് ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലും ശിവരാത്രി ആഘോഷം നടന്നു .നൂറുകണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്. പരിപാടിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ അന്നദാനവും നടന്നു.