കെപിഎസ്ടിഎ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡിഇ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി
സംസ്ഥാന സർക്കാരിൻ്റെ തുടർച്ചയായുള്ള അധ്യാപകദ്രോഹ നടപടികൾകാരണം ദുരിതമനുഭവിക്കുന്ന അധ്യാപകസമൂഹത്തിൻ്റെ അവസാന ഇരയായ അധ്യാപിക അലീന ബെന്നിയുടെ നിര്യാണത്തിൽ കെ പി എസ് ടി എകട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുഃഖാചരണവും ധർണ്ണയും സംഘടിച്ചു.
അധ്യാപകരുടെ സംരക്ഷകരാകേണ്ട അധികൃതർ ദ്രോഹ നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവരുമെന്ന് യോഗം പ്രഖ്യാപിച്ചു. സംസ്ഥാനത്താകമാനം പതിനാറായിരത്തോളം അധ്യാപകർ നിയമന അംഗീകാരം ലഭിക്കാതെ ദുരിതത്തിലാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ മുഴുവൻ എ ഇ ഒ , ഡി ഇ ഒ ഓഫീസുകൾക്ക് മുൻപിൽ കെ പി എസ് ടി എ പ്രതിഷേധ ധർണ്ണ നടത്തുന്നതിൻ്റെ ഭാഗമായാണ് കട്ടപ്പന വിദ്യാഭ്യാസ ഓഫീസിനുമുൻപിൽ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചത്.
പ്രതിഷേധ ധർണ്ണയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ആനന്ദ് എ കോട്ടിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആറ്റ്‌ലി വി.കെ., സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോസ് കെ സെബാസ്റ്റ്യൻ, ശിവകുമാർ റ്റി, ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ, സംസ്ഥാന ഉപസമിതി കൺവീനർ എൻ വിജയകുമാർ കട്ടപ്പന ഉപജില്ലാ സെക്രട്ടറി റെജി ജോർജ് എന്നിവർ പ്രസംഗിച്ചു.






