ഇടുക്കി ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഭിന്നശേഷിക്കാരായ വർക്കുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു

ഇടുക്കി ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഭിന്നശേഷിക്കാരായ വർക്കുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. പീരുമേട് റെയിൻ വാലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചലന സഹായി വിതരണത്തി ഉത്ഘാടനം ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു 250 ഓളം പേർക്ക് ശ്രവണ ചലന സഹായയന്ത്രങ്ങൾ വിതരണം ചെയ്തു.ജൻമനാ അംഗവൈകല്യം സംഭവിച്ചവർക്കും അപകടങ്ങൾ മൂലം ചലനശേഷി നഷ്ടപ്പെട്ടവർക്കും കേൾവിക്കുറവുള്ളവർക്കുമാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് കൈത്താങ്ങാവുന്നത്.
ഇതിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹഡ്കോയുടെ CSR ഫണ്ട് ഉപയോഗിച്ച് ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അലിം കമ്പനിയുടെ സഹകരണത്തോടു കൂടിയാണ് ഇടുക്കി ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ വർക്ക് ചലന ശ്രവണ സഹായികൾ വിതരണം ചെയ്തത്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ V A ഷംനാദ് അധ്യക്ഷനായിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസമ്മ ജയിംസ് സ്വാഗതമാശംസിച്ചു.പ്രോഗ്രാം കോഡിനേറ്ററും അഴുത ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷാജി പൈനാടത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ P M നൗഷാദ് ,P മാലതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി R വെള്ളയ്യൻ തുടങ്ങിയവർ സംസാരിച്ചു.അഴുത ബ്ലോക്കിനു കീഴിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 250 ഓളം പേർക്ക് ചലനശ്രവണ സഹായികൾ വിതരണം ചെയ്തു.