മഹിളാ സാഹസ് കേരള യാത്രക്ക് ഉപ്പുതറയിൽ സ്വീകരണം നൽകി

'ജ്വലിക്കട്ടെ സ്ത്രീ ശക്തി ഉണരട്ടെ കേരളം, ഭയക്കില്ല നാം തെല്ലും,വിരൽ ചൂണ്ടാം കരുതലോടെ'എന്ന ആശയമുയർത്തി മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനമാണ് ഉപ്പുതറയിൽ ആരംഭിച്ചത്. മുൻ ഡിസിസി പ്രസിഡൻ്റ് ജോയി തോമസ് ഉത്ഘാടനം ചെയ്തു. ശാന്തമ്മ ബാബു അധ്യക്ഷയായി.
വരാൻ പോകുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ ഒരു ക്കമാണെന്ന് ജെബി മേത്തർ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും , തുടർന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുമെന്നും പിണറായിയുടെ ദുർഭരണം കേരള ജനത മടുത്തുവെന്നും സമസ്ത മേഖലയിലും അഴിമതിയിലാണെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
മിനി സാബു,ജയലക്ഷ്മി ദത്തൻ,നിഷ സോമൻ,മജു എൻ ചന്ദ്രൻ,ഗീത ശ്രീകുമാർ,എ.പി ഉസ്മാൻ,സിറിയക്ക് തോമസ്,അരുൺ പൊടിപാറ, ഫ്രാൻസിസ് ദേവസ്യ,എം ഡി അർജുനൻ,ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.ഡൊമിന സജി,ഷാൽ വി.എസ്,മണിമേഖല,സ്വർണ്ണലത ,റോജി സലിം,സിനി ജോസഫ്,ലീലാമ്മ ജോസ്,രമണി രൂപേഷ് ,ഐബി പൗലോസ്,ബിനി അച്ചൻകുഞ്ഞ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.