എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ അമരാവതിയിൽ സൗജന്യ നേത്രചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു

എസ് എൻ ഡി പി മലനാട് യൂണിയന്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടു കൂടി അമരാവതി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര രോഗ ബാധിതരായ 200 ഓളം പേർ ക്യാമ്പിലെത്തി ചികിൽസ തേടി.ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹങ്ങൾക്കൊപ്പം ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ആതുര സേവനങ്ങളും നൽകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് SNDP യോഗം മലനാട് യൂണിയന്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ SNDP യോഗം 1621 ആം നമ്പർ കുമളി അമരാവതി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചത്.
മലനാട് യൂണിയന്റെ നേതൃത്വത്തിൽ ഇത് 36 ആ മത്തെ സൗജന്യ നേത്രചികിൽസാ ക്യാമ്പാണ് നടന്നത്. അമരാവതി SNDP യോഗം ഹാളിൽ രാവിലെ 8.30 മുതൽ രണ്ട് മണി വരെയാണ് ക്യാമ്പ് നടന്നത്. നേത്ര രോഗങ്ങളാൽ വലയുന്ന നിരവധി പേർ സൗജന്യ നേത്രചികിൽസാ ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായി അമരാവതി ശാഖാ യോഗം പ്രസിഡന്റ്K S ജയൻ പറഞ്ഞു.നേത്രചികിൽസാ രംഗത്ത് പീരുമേട് താലൂക്കിൽ ഒരു വിദഗ്ധ സേവന രംഗം ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ശാഖാ സെക്രട്ടറി MS സന്തോഷ് കുമാർ അറിയിച്ചു.
കണ്ണടകൾ ആവശ്യമായവർക്ക് 150 രൂപമുതൽ 400 രൂപവരെ നിരക്കിൽ ക്യാമ്പിൽ കണ്ണടകൾ വിതരണം ചെയ്തു. തേനി അരവിന്ദ് കണ്ണാശുപത്രി നേത്ര വിഭാഗം വിദഗ്ധരായ ഡോ: രാധ ഡോ: ഗീത എന്നിവർ നേത്രചികിൽസാ ക്യാമ്പിൽ എത്തിയവരെ പരിശോധിച്ചു. 200 ഓളം പേർ സൗജന്യ നേത്രചികിൽസാ ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.