വണ്ടിപ്പെരിയാർ തേങ്ങാക്കൽ പുതുവലിൽ വീടിന് തീ പിടിച്ചു;വാഹനങ്ങൾ കത്തി നശിച്ചു

വണ്ടിപ്പെരിയാർ തേങ്ങാക്കൽ ചിന്നക്കാനം പുതുവലിൽ വീടിന് തീ പിടിച്ചു. വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 11.30 ഓടു കൂടിയാണ് വീടിന് തീ പിടിച്ചത്. ചിന്നക്കാനം പുതുവലിൽ ചിത്രാ ഭവനിൽ ചിന്ന ദുരൈ ചിത്രാദമ്പതികളുടെ വീടിനാണ് തീ പിടിച്ചത്. ഇവർ നാട്ടിൽ പോയിരിക്കുകയായിരുന്നു. വീടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൊലോറോ വാഹനവും 2 സ്കൂട്ടറുകളും അഗ്നിക്കിരയായി.
നാട്ടുകാർ പീരുമേട് ഫയർ ഫോഴ്സിൽ വിവരമറിയിച്ചു വെങ്കിലും അഗ്നി രക്ഷാ സേന എത്താൻ താമസിച്ചതോടെ നാട്ടുകാർ ചേർന്ന് ഭാഗികമായി തീ അണയ്ക്കുകയായിരുന്നു. പീരുമേട് ഫയർ ഫോഴ് എത്തി അഗ്നി ബാധ പൂർണ്ണമായും ശമിപ്പിച്ചു. അഗ്നി ബാധ മൂലം ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കുടുംബത്തിന് സംഭവിച്ചിരിക്കുന്നത്.