കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുകാട്ടുന്ന അവഗണനക്കെതിരെ 'കേരളം ഇന്ത്യയിലല്ലേ?' എന്ന മുദ്രാവാക്യവുമായി സിപിഐ എം ജില്ലാ കമ്മിറ്റി ഫെബ്രുവരി 25ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ ഉപരോധം നടത്തും

Feb 24, 2025 - 15:05
 0
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുകാട്ടുന്ന അവഗണനക്കെതിരെ 'കേരളം ഇന്ത്യയിലല്ലേ?' എന്ന മുദ്രാവാക്യവുമായി സിപിഐ എം ജില്ലാ കമ്മിറ്റി ഫെബ്രുവരി 25ന്  കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ ഉപരോധം നടത്തും
This is the title of the web page

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുകാട്ടുന്ന അവഗണനക്കെതിരെ 'കേരളം ഇന്ത്യയിലല്ലേ?' എന്ന മുദ്രാവാക്യവുമായി സിപിഐ എം ജില്ലാ കമ്മിറ്റി 25ന് രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ ഉപരോധം നടത്തും. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യും. എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തുടങ്ങിയവര്‍ സംസാരിക്കും. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നാരംഭിക്കുന്ന പ്രകടനത്തിലും ഉപരോധത്തിലുമായി 5000ലേറെ പേര്‍ അണിനിരക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിന് അവകാശപ്പെട്ടതൊന്നും അനുവദിക്കാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ ബഹുജന പ്രക്ഷോഭത്തിനാണ് സിപിഐ എം രൂപം നല്‍കിയത്. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചു. കേരളത്തിനുമേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതവും നിഷേധിക്കുന്നു.

ദുരിതകാലങ്ങളിലൊന്നും സഹായിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുടെ വലിയ ഉദാഹരമാണ് വയനാടിനോട് സ്വീകരിച്ച സമീപനം. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേരുപോലും പരാമര്‍ശിച്ചിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കി കാവിവല്‍ക്കരണം നടത്തുകയാണ് ബിജെപി സര്‍ക്കാര്‍.

 സമരത്തിന്റെ പ്രചാരണാര്‍ഥം 15 ഏരിയാതലങ്ങളിലും സെക്രട്ടറിമാര്‍ ക്യാപ്റ്റനായി കാല്‍നട ജാഥകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, കെ എന്‍ വിനീഷ്‌കുമാര്‍, പി വി സുരേഷ് എന്നിവര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow