ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് സ്കൂളിൽ പ്രീ സ്കൂൾ ഗണിത, ശാസ്ത്രോത്സവം സംഘടിപ്പിച്ചു

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് സ്കൂളിൽ പ്രീ സ്കൂൾ ഗണിത, ശാസ്ത്രോത്സവം സംഘടിപ്പിച്ചു.എസ് എസ് കെ ഇടുക്കി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ബിനുമോൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് സജിദാസ് മോഹൻ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ മാണ്ടിവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാഫ് സെക്രട്ടറി അമ്പിളി പി ബി, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജീവ് വാസു, വിനോദ് കുമാർ, കെ ജി അധ്യാപിക ബിന്ദു ജോൺ തുടങ്ങിയവർ സംസാരിച്ചു. ഗണിത,ശാസ്ത്ര മോഡലുകളുടെ പ്രദർശനം. ശാസ്ത്ര വിഷയങ്ങളെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാപരിപാടികൾ വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. പരിപാടികൾക്ക് കെ ജി ക്ലാസുകളിലെ അധ്യാപകർ നേതൃത്വം നൽകി