കട്ടപ്പന മുളകരമേട്-പള്ളിപ്പടി-ചക്കുഞ്ചിറപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

വർഷങ്ങളായി സഞ്ചാരി യോഗ്യമല്ലാതായി കിടക്കുകയായിരുന്നു കട്ടപ്പന നഗരസഭയിലെ മുളകരമേട് പള്ളിപ്പടി ചുക്കും ചിറപ്പടി റോഡ്. നിരവധി കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗം ആയിരുന്നു ഈ റോഡ്. റോഡ് ഗതാഗത യോഗ്യമല്ലാതായി മാറിയതോടെ ഇതുവഴി വാഹന യാത്ര അടക്കം അതീവ ദുഷ്കരമായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രി ആവശ്യത്തിന് പോലും വാഹനം സുഗമമായി ഇതുവഴി കടന്നു പോവുകയില്ല.
ഈ വിഷയം നാട്ടുകാർ പ്രദേശത്തെ നഗരസഭ കൗൺസിലർ പ്രശാന്ത് രാജുവിനെ അറിയിക്കുകയും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് തുക വകയിരുത്തി റോഡ് നവീകരിച്ച നൽകിയത്. ഇതിൻറെ ഉദ്ഘാടനമാണ് കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു നിർവഹിച്ചത്.
നഗരസഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായാണ് റോഡിന് ആവശ്യമായ തുക വകയിരുത്തിയത്.റോഡ് ഗതാഗത യോഗ്യമായതോടെ നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്.