പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കി, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി - കിറ്റി ഷോ - നടത്തി

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കി, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി - കിറ്റി ഷോ - മുരിക്കാട്ടു കുടി ട്രൈബൽ സ്കൂളിൽ വെച്ച് നടത്തി. കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിറാജ് എൻ സ്വാഗതം പറഞ്ഞു സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻ്റണി വിഷവാതരണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ്, ഷിനു മാത്യു എന്നിവർ സംസാരിച്ചു. വിനോദ് നരനാട്ട് കിറ്റി ഷോ അവതരിപ്പിച്ചു.