കെപിഎസ് ടിഎ യാത്രയയപ്പ് സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

കെപിഎസ്ടിഎ കട്ടപ്പന സബ്ജില്ലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും കട്ടപ്പന സബ്ജില്ല ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സബ്ജില്ല പ്രസിഡൻ്റ് ജയിസൺ സ്കറിയ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയോഗം ഉദ്ഘാടനം ചെയ്തു.
കെ പി എസ് ടി എമുൻ സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ്,സംസ്ഥാന കമ്മിറ്റി അംഗം ജോർജുകുട്ടി എം.വി , സംസ്ഥാന കൗൺസിലർ ജോസ് കെ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ, കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ആനന്ദ് എ കോട്ടിരി,
വെള്ളയാം കുടി സെൻ്റ് ജെറോംസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, സബ് ജില്ലാ സെക്രട്ടറി റെജി ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു . കട്ടപ്പന സബ്ജില്ലയുടെ ഭാരവാഹികളായി ബിൻസ് ദേവസ്യ പ്രസിഡൻ്റ്, റെജി ജോർജ് സെക്രട്ടറി, അമൽ ആൻ്റണി ട്രഷറാർ എന്നിവർ ചുമതലയേറ്റു.