കട്ടപ്പന നഗരസഭ 20 ഏക്കർ 88 നമ്പർ അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന നഗരസഭ 27ാം വാർഡ് 20 ഏക്കറിൽ പ്രവർത്തിച്ചുവന്നിരുന്ന അങ്കണവാടി കാലപ്പഴക്കം മൂലം ഏതാനും നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. വാടക കെട്ടിടം ആയിരുന്നു പിന്നീട് ആകെയുള്ള അശ്രയം. തുടർന്ന് 2023 -24 സാമ്പത്തിക വർഷം ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടനിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമെടുന്നത്.ഒപ്പം മേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ സാംസ്കാരികനിലയം ഇവിടെത്തന്നെ നിർമ്മിക്കാനാണ് തീരുമാനം. കെട്ടിടത്തിന് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി മേഖലയിലെ ആളുകളുടെ നിരന്തരമായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത് .