വന്യജീവി ആക്രമണം തടയാന്‍ തയ്യാറാകാത്ത വനംവകുപ്പിനെതിരെഫോറസ്റ്റ് ഓഫീസുകളിലേക്ക് കർഷക സംഘത്തിൻ്റെ പ്രതിഷേധം

ജില്ലയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാന്‍ തയ്യാറാകാത്ത വനംവകുപ്പിനെതിരെ കർഷക സംഘം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലയിലെ 11 ഫോറസ്റ്റ് ഓഫീസുകളിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.കാഞ്ചിയാറിൽ കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ സമരം ഉദ്ഘാടനം ചെയ്തു.
കർഷക സംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി വി വര്ഗീസ്,അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എം എം മണി എം എൽ എ , സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി ബേബി, കെ പി മേരി, ആർ തിലകൻ,കെ വി ശശി, എൻ കെ ഗോപിനാഥൻ , പി രവി , അഡ്വ എ രാജ , പി പി ചന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു. ബഹുജനങ്ങളും കര്‍ഷകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു.
കേന്ദ്രവന്യജീവി നിയമം കാലോചിതമായി ഭേദഗതിചെയ്യുക, മനുഷ്യജീവനുകള്‍ സംരക്ഷിക്കുക,വനം വകുപ്പിന്‍റെ നിസംഗത അവസാനിപ്പിക്കുക, വന്യജീവി ആക്രമണമുളള സ്ഥലങ്ങളില്‍ കൂടുതല്‍ ആര്‍ആര്‍ടികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിക്ഷേധ സമരം നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയും വീഴ്ചയും മൂലം സമീപകാലത്ത് ഒട്ടേറെ പേരുടെ ജീവന്‍ പൊലിയുന്ന ധാരുണ സംഭവം ഉണ്ടായതില്‍ വലിയ പ്രതിക്ഷേധം ഉയര്‍ന്നുവരികയാണ്.