അടിമാലിക്ക് സമീപം ചിന്നപ്പാറക്കുടിയിൽ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു

അടിമാലിക്ക് സമീപം ചിന്നപ്പാറക്കുടിയിൽ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു.ചിന്നപ്പാറക്കുടി മേഖലയില്‍ നിന്നും അടിമാലി ടൗണിലേക്ക് കുട്ടികളുമായി വരുന്നതിനിടെ കൊടും ഇറക്കത്തില്‍വച്ച് ജീപ്പ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തില്‍പ്പെട്ട കുട്ടികളെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.തലക്ക് പരിക്ക് സംഭവിച്ച ഒരു കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയി.
ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പഠനം നടത്തുന്ന കുട്ടികളുമായി ചിന്നപ്പാറക്കുടി മേഖലയില്‍ നിന്നും വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.ചിന്നപ്പാറക്കുടിയില്‍ നിന്നും അടിമാലി ടൗണിലേക്കെത്തുന്ന റോഡ് കൊടുംവളവുകളും കുത്തിറക്കവും നിറഞ്ഞതാണ്.
കൊടും ഇറക്കമിറങ്ങി വരുന്നതിനിടയില്‍ ജീപ്പ് അപകടത്തില്‍പ്പെടുകയായിരുന്നു. റോഡില്‍ നിന്നും മാറി ജീപ്പ് പാതയോരത്തെ മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറി.അപകടത്തില്‍പ്പെട്ട കുട്ടികളെ ഉടന്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു.