ചെറുതോണി പാറേമാവിൽ ഡി.റ്റി.പി.സി. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം അടച്ചുപൂട്ടി

സർക്കാരിന് വരുമാനവും ജനങ്ങൾക്ക് ഉപകാരപ്രദവുമായ കെട്ടിടം അടച്ച് പൂട്ടിയതിന് എതിരെ പ്രതിക്ഷേധം വ്യാപകമാവുകയാണ്.20 വർഷം മുൻപ് ഒരു കോടിയിൽ അധികം രൂപ മുടക്കി DTPC നിർമ്മിച്ച കെട്ടിടം നിർമ്മാണം പൂർത്തി ആക്കി ഉദ്ഘാടനം നടത്താതെ 10 വർഷക്കാലം അടഞ്ഞുകിടന്നു.എന്നാൽ മുൻ ജില്ലാ കളക്ടർ എച്ച്.ദിദേശന്റെ യും,മുൻ DTPC സെക്രട്ടറി ജയൻ.പി.വിജയന്റെയും ഇടപെടൽ മൂലം സ്വകാര്യ വ്യക്തിക്ക് 5 വർഷത്തേയ്ക്ക് 5 ലക്ഷം രൂപ വാടകയ്ക്ക് ഹോട്ടൽ വ്യവസായത്തിന്കെട്ടിടം വിട്ട് നൽകിരുന്നു.
എന്നാൽ നല്ലനിലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഹോട്ടൽ 5 വർഷം കാലാവധി പൂർത്തി ആയതൊടെ DTPC കെട്ടിടം അടച്ച്പൂട്ടി.ജില്ലാ ആസ്ഥാന മേഖലയിലെ ചെറുതോണി ഉൾപ്പടെയുള്ള ടൗണുകളിൽ പാർക്കിംങ്ങ് സൗകര്യം കുറവാണ് എന്നാൽ DTPC അടച്ചു പൂട്ടിയ കെട്ടിടത്തിൽ 100 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാദിക്കും.ജില്ലാ ആസ്ഥാന മേഖലയിലെ ടൂറിസംവികസനത്തിന് മുതൽ കൂട്ടയ കെട്ടിടം അടച്ചുപൂട്ടിയതിൽ പ്രതിക്ഷേധം ശക്തമാവുകയാണ്.