സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ രാജാക്കാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Feb 14, 2025 - 12:36
 0
സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ രാജാക്കാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
This is the title of the web page

തൊഴിൽ നികുതിയിൽ വന്ന ഭീമമായ വർദ്ധനവ് ,ഗോഡൗണിനും തൊഴിൽ നികുതി,ഹരിതകർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ,മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും രണ്ട് വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന നിയമ പരിഷ്ക്കരണം,തുടങ്ങിയ കഠിനമായ കരിനിയമങ്ങൾ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരമാണ് രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചു ധർണ്ണയും സംഘടിപ്പിച്ചത്. പ്രതിഷേധ ധർണ്ണ സമരം ജില്ലാ വൈസ് പ്രസിഡന്റ് വി എസ്‌ ബിജു ഉത്‌ഘാടനം ചെയ്‌തു. ദിർഘവീക്ഷണം ഇല്ലാത്ത പ്രവർത്തനത്തിന്റെ പേരിൽ സർക്കാരിനുണ്ടായ ഭീമമായ നഷ്ട്ടത്തിന്റെ പേരിൽ വ്യാപാരികളെ പിഴിയുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

യുണിറ്റ് ജനറൽ സെക്രട്ടറി സജി കോട്ടക്കൽ ,ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്,അബ്‌ദുൾ കാലം,വി സി ജോൺസൺ,ബെന്നി ജോസഫ്,പി ബി മുരളീധരൻ നായർ,വി കെ ശശീന്ദരൻ,കെ ജി മഹേഷ്,അനീഷ് ലാൽ,ബിനീഷ് കെ കെ ,പ്രതിഷ് സി എസ്‌,അഷ ശശികുമാർ,ജയമഹേഷ്,ശോഭന രാമൻകുട്ടി ഗ്രേസി സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി വ്യാപാരികളാണ് സമരത്തിൽ പങ്കെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow