കെ സി വൈ എം ഇടുക്കി രൂപത സമിതിയുടെ കീഴിലുള്ള രാജാക്കാട്, കുഞ്ചിത്തണ്ണി മേഖലകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരം ഈ മാസം 16 ന്

കെ സി വൈ എം ഇടുക്കി രൂപത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്.ഒന്നാം സ്ഥാനക്കാർക്ക് അരലക്ഷം രൂപ ക്യാഷ് അവാർഡും ട്രോഫിയും രണ്ടു മുതൽ നാല് വരെ സ്ഥാനക്കാർക്ക് യഥാക്രമം 40000,30000,20000 രൂപ ക്യാഷ് അവാർഡും,ട്രോഫിയും നൽകും.16 വരെ സ്ഥാനമുള്ളവർക്കും ക്യാഷ് അവാർഡുകളും,മത്സരിക്കുന്ന എല്ലാ ടീമുകൾക്കും പണക്കിഴികളും നൽകും.
450 കിലോഗ്രാം വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തുന്നത്.കേരള ടഗ് ഓഫ് വാർ മെമ്പേഴ്സ് വെൽഫെയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.വടംവലി മത്സരത്തിൻ്റെ ഉദ്ഘാടനം ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേൽ നിർവ്വഹിക്കും.മേഖല പ്രസിഡൻ്റ് എബിൻ കച്ചിറ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ .എം.എം മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
ഇടുക്കി രൂപത വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ് അനുഗ്രഹ പ്രഭാഷണവും,കെ സി വൈ എം ഇടുക്കി രൂപത ഡയറക്ടർ ഫാ.ജോസഫ് നടുപ്പടവിൽ ആമുഖപ്രഭാഷണവും നടത്തും.രൂപത പ്രസിഡൻ്റ് ജെറിൻ ജെ.പട്ടാംകുളം സ്വാഗതവും,ജനറൽ സെക്രട്ടറി സാം സണ്ണി നന്ദിയും അർപ്പിക്കും.
രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.മാത്യു കാരോട്ടുകൊച്ചറയ്ക്കൽ,രാജാക്കാട് സി.ഐ വി.വിനോദ്കുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ്,എസ്എംവൈഎം സംസ്ഥാന പ്രസിഡൻ്റ് അലക്സ് പുളിമൂട്ടിൽ,മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് വി.എസ് ബിജു,കെസിവൈഎം മേഖല ഡയറക്ടർ ഫാ.ജോസ് പുതിയാപറമ്പിൽ,രൂപത ആനിമേറ്റർ സിസ്റ്റർ ലിൻ്റാ,രൂപത സെക്രട്ടറി അലീന അലക്സ് തുടങ്ങിയവർ പങ്കെടുക്കും.