ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കുമളി ഹോളിഡേ ഹോമിൽ വച്ച് നടന്നു

ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നാല് കോടിയോളം വരുന്ന പ്രവർത്തകരുള്ള തൊഴിലാളി പ്രസ്ഥാനത്തെ തൊഴിൽ ചർച്ചകൾക്ക് പോലും വിളിക്കാതെ കേന്ദ്ര സർക്കാർ നടത്തുന്ന സമീപനം കൊണ്ട് ഐ എൻ റ്റി യു സിയെ തകർക്കാൻ പറ്റില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ കർമ്മസേനയ്ക്ക് രൂപം നൽകുന്നതിനും വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കു മുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുമായാണ് INTUC സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും റീജണൽ പ്രസിഡന്റുമാർക്കു മായി സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
കുമളി ഹോളീഡേ ഹോമിനു മുൻപിൽ പതാക ഉയർത്തിയതോടെയാണ് ക്യാമ്പിന് തുടക്കമായത്. തുടർന്ന് നടന്ന ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങിൽ AICC അംഗം അഡ്വ: EM ആഗസ്തി അധ്യക്ഷനായിരുന്നു. INTUC ഇടുക്കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ സ്വാഗതമാശംസിച്ചു.INTUC സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.
INTUC അഖിലേന്ത്യാ ഭാരവാഹികളായ P J ജോയി, A K മണി, PR അയ്യപ്പൻ,മുൻDCC പ്രസിഡന്റ് റോയ് K പൗലോസ്,അഡ്വ: ജോയ് തോമസ്,VJ ജോസഫ്,തമ്പി കണ്ണാടൻ,കൃഷ്ണവേണി G ശർമ്മ, മലയാലപ്പുഴ ജ്യോതിഷ് കുമാർ .അഡ്വ: സിറിയക്ക് തോമസ്, PK രാജൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു