മുരിക്കുംതൊട്ടി മാർ മാത്യൂസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 23-ാ മത് വാർഷികാഘോഷം നടന്നു

വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സെക്രെട്ട് ഹാർട്ട് സന്യാസിനി സഭയുടെ നേതൃത്വത്തിൽ സ്ഥാപിതമായ മാർ മാത്യു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപത്തിമൂന്നാമത് വാർഷിക ആഘോഷവും അവാർഡ് വിതരണവും നടന്നു.സ്കൂൾ അങ്കണത്തിൽ നടന്ന വാർഷിക ആഘോഷം മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി പള്ളി വികാരി ഫാ തോമസ് പുത്തൻപുരയിൽ ഉത്‌ഘാടനം ചെയ്‌തു.
കോമഡി ഉത്സവം ഫെയിം മിമിക്രി താരവുമായാ അനൂപ് പാലാ വിശിഷ്ട അതിഥിയായി പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പാൾ ജെസ്സി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ സിസ്റ്റർ ട്രീസാ മേരി കൊച്ചുപുരക്കൽ മുഖ്യപ്രഭാക്ഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ,പി റ്റി എ പ്രസിഡന്റ് പി ആർ ബിനോ,ലോക്കൽ മാനേജർ സിസ്റ്റർ ലിസ് റോസ് ,എം പി റ്റി എ പ്രസിഡന്റ് ചിഞ്ചു രെഞ്ചു,,പി റ്റി എ ഭാരവാഹികൾ,രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.