മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; പടയപ്പയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്
മൂന്നാർ മറയൂർ റോഡിൽ വാഗവരയിൽ വച്ചാണ് ഇരുചക്ര വാഹന യാത്രികരും തൃശൂർ സ്വദേശികളുമായ അമ്മക്കും മകനും നേരെ പടയപ്പയുടെ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി ഒരു മണിയോടുകൂടിയായിരുന്നു സംഭവം. വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.ഇതിനിടയിൽ സ്ത്രീയെ പടയപ്പ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ തൃശൂർ സ്വദേശിനി ഡിൽജയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



