ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ വന്യമൃഗ ആക്രമണത്തിനെതിരേ പ്രതിഷേധം ഇരമ്പി

പാറത്തോട് (കാഞ്ഞിരപ്പള്ളി): വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ പ്രതിഷേധം ഇരമ്പി. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍, മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണവും നടത്തി.
സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്അധ്യക്ഷതവഹിച്ചു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മോനിപ്പള്ളി, താമരശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, തലശേരി കാര്‍ഷിക ജില്ല ഡറക്ടര്‍ ഫാ. ലൂക്കോസ് മാടശേരി, കോതമംഗലം കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, പാറശാല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, മാവേലിക്കര കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പ്ലാവറക്കുന്നില്‍, ചങ്ങനാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, പാലാ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച് നാട്ടിലിറങ്ങി മനുഷ്യജീവന് അപകടം വരുത്തുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ആവശ്യമായ നിയമ നടപടികള്‍ ഉടനടി സ്വീകരിക്കണണമെന്ന് ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്‍ഫാം ഉത്തരമേഖല, മധ്യമേഖല, ദക്ഷിണ മേഖല കാര്‍ഷികജില്ലകളുടെ റിപ്പോര്‍ട്ട അവതരണവും ഇന്‍ഫാം സംഘടനയുടെ ശാക്തീകരണ നടപടികളും വരും വര്‍ഷത്തില്‍ ഇന്‍ഫാം നടപ്പിലാക്കുന്ന കര്‍ഷക ക്ഷേമ പദ്ധതികളും അസംബ്ലിയില്‍ അവതരിപ്പിച്ചു.