ബോണാമി ദി ഹോളി റിസറക്ഷൻ സി എസ് ഐ ചർച്ചിൽ പ്രതിഷ്ഠ ശുശ്രൂഷ ഫെബ്രുവരി 14ന് നടക്കും

ഏലപ്പാറ ബോണാമി ദി ഹോളി റിസറക്ഷൻ സി എസ് ഐ ചർച്ചിൽ പ്രതിഷ്ഠ ശുശ്രൂഷ ഫെബ്രുവരി 14ന് നടക്കും. റാലി,സ്വീകരണം,പ്രതിഷ്ഠ അത്താഴ ശുശ്രൂഷ,സ്നേഹവിരുന്ന്, കൂപ്പൺ വിജയികൾക്കുള്ള സമ്മാനദാനം,സംഘടനകളുടെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
പതിനഞ്ചാം തീയതി ഉപവാസ പ്രാർത്ഥന മറ്റ് ശുശ്രൂഷകൾ എന്നിവ നടക്കും. പതിനാറാം തീയതി തിരുവത്താഴ ശുശ്രൂഷ നടക്കും.സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. വി എസ് ഫ്രാൻസിസ്, മുൻ ബിഷപ്പ് റൈറ്റ് റവ. ഡോ. കെ ജി ദാനിയേൽ, തിരുനെൽവേലി മഹായിടവക അല്മായ ഡോ. ഡി ജയസിംഗ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും.
പ്രതിഷ്ഠ ശുശ്രൂഷയിൽ അഭിവന്ദ്യ ബിഷപ്പുമാർ,മുഖ്യാതിഥികൾ,മുൻപ് ശുശ്രൂഷ ചെയ്ത വൈദികർ,സഭയിലെ അംഗങ്ങളായ റവ. വൈ സെബാസ്റ്റ്യൻ, റവ. ജയ്സിംഗ് നോബർട്ട്, റവ. രാജൻ മോ സസ്, വിവിധ ഇവാഞ്ചലിസ്റ്റുകൾ, പീരുമേട് ജില്ലയിലെ വൈദികർ, ജനപ്രതിനിധികൾ,സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഇടവക വികാരി റവ. ഏ റ്റി ജോൺ, മൈക്കിൾ രാജ് , എ രാജകുമാർ, ഡി പ്രസാദ് കുമാർ എന്നിവർ പങ്കെടുത്തു.