റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹേറിറ്റേജും, ഇടുക്കി മെഡിക്കൽ കോളേജും , കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് , കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം തുടങ്ങി നിരവധി കാര്യങ്ങൾ ഉൾകൊള്ളിച്ചാണ് കാഞ്ചിയാർ മേപ്പാറ ലൂർദ് മാതാ ചർച്ച് പാരിഷ് ഹാളിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും, ഇടുക്കി മെഡിക്കൽ കോളേജും , കാഞ്ചിയാർ കുടുംബരോഗ്യ കേന്ദ്രവും സംയുക്തമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് നടന്നത്തിയത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സൗജന്യ കാഴ്ച പരിശോധന, കണ്ണട ആവശ്യം ഉള്ളവർക്ക് സൗജന്യമായി കണ്ണട, തിമിര പരിശോധന, ഡയബറ്റിക്സ് മൂലം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളുടെ നിർണയം തുടങ്ങിയ സേവനങ്ങൾ എല്ലാം ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മധു കുട്ടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിൻ കൊല്ലംകുടി യോഗത്തിൽ സ്വാഗതം ആശംസിച്ചു. ക്യാമ്പിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെമ്പർ പ്രിയ ജോമോൻ ഡോ: ബിബിൻ കുര്യാക്കോസ്,റൊട്ടേറിയൻ ജോസുകുട്ടി പൂവത്തുംമുട്ടിൽ ,റൊട്ടേറിയൻ അരുൺ ആർ നായർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ജോസഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജയ ടി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.