ഓൾ കേരള ടൈലേഴ്സ് അസ്സോസിയേഷൻ ചെമ്മണ്ണാർ ഏരിയ സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു

സംസ്ഥാന,ജില്ലാ സമ്മേളനങ്ങൾക്ക് മുന്നോടിയായിട്ടാണ് ജില്ലയിൽ ഏരിയ സമ്മേളനങ്ങൾ നടന്നു വരുന്നത്. എസ് എച്ച് ജി സമ്മേളനങ്ങളും യുണിറ്റ് സമ്മേളനങ്ങളും പൂർത്തീകരിച്ച ശേഷമാണ് ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചെമ്മണ്ണാർ ഏരിയ സമ്മേളനം ശാന്തൻപാറ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്നു.,നിത്യ ഉപയോഗ സാധങ്ങളുടെയും തയ്യൽ സാമഗ്രികളുടെയും വില വർധനവും റെഡിമേഡ് തുണിത്തരങ്ങളുടെ അതിപ്രസരവും തയ്യൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി സമ്മേളനം വിലയിരുത്തി.
ഒപ്പം ഇടുക്കി ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ് എന്നും ഇതിന് ശ്വാശത പരിഹാരം വേണമെന്നും സർക്കാരിനോട് ആവിശ്യപെടണമെന്നും ഏരിയ സമ്മേളനം ആവിശ്യപെട്ടു .ഏരിയ പ്രസിഡന്റ് കെ റ്റി ശശി പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.പ്രകടനത്തിന് ശേഷം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ഏരിയ സമ്മേളനം ജില്ലാ ട്രഷറർ റ്റി കെ സുനിൽകുമാർ ഉത്‌ഘാടനം ചെയ്‌തു.
സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിൽ കെ റ്റി ശശി പ്രസിഡന്റ് ആയും എ സി സോഫി സെക്രട്ടറിയും,വിമല മേരി ട്രഷർആയിട്ടുള്ള 13 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ സംസ്ഥാന ജില്ലാ ഏരിയകമ്മറ്റി ഭാരവാഹികൾ പങ്കെടുത്തു. ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ പൂർത്തികരിക്കുന്നതോടെ മാർച്ചിൽ നെടുംകണ്ടം കൂട്ടാറിൽ ജില്ലാ സമ്മേളനം നടക്കും.