കാഞ്ചിയാർ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലാസ്യ 2k25 എന്ന പേരിൽ കോളേജ് ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

Feb 12, 2025 - 11:56
 0
കാഞ്ചിയാർ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലാസ്യ 2k25 എന്ന പേരിൽ കോളേജ് ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
This is the title of the web page

കാഞ്ചിയാർ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലാസ്യ 2k25 എന്ന പേരിൽ കോളേജ് ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കോളേജ് മാനേജർ ഫാദർ ജോൺസൺ മുണ്ടിയത്ത് സി എസ് ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ ജേതാവുമായ  മോബിൻ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോൺസൺ വി. മുഖ്യപ്രഭാഷണം നടത്തി. ജെപിഎം ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റോണി എസ് റോബർട്ട്, ജെപിഎം ആർട്സ് ആൻഡ് സയൻസ്കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ പ്രിൻസ് തോമസ് സി എസ് ടി, ബർസാർ ഫാദർ ചാൾസ് തോപ്പിൽ സി എസ് ടി, കോളേജ് യൂണിയൻ അഡ്വൈസർ  എബിൻ കെ മർക്കോസ്, ആർട്സ് ഫെസ്റ്റിവൽ കോഡിനേറ്റർ  ട്രീസാ ജോസഫ്, കോളേജ് ആർട്സ് ക്ലബ്ബ് സെക്രട്ടറി നോയൽ ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന യോഗത്തിന് ശേഷം വിവിധ കലാ മത്സരങ്ങൾ നടന്നു. അഞ്ചു വേദികളിലായി നടന്ന 60 മത്സരയിനങ്ങളിൽ നാനൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു. വ്യക്തിഗത മത്സര ഇനങ്ങൾക്ക് പുറമേ തിരുവാതിര, ഒപ്പന, മാർഗംകളി, പരിചയമുട്ട്, ദഫ് മുട്ട്, കോൽക്കളി കേരള നടനം, നാടൻപാട്ട് വഞ്ചിപ്പാട്ട്, സമൂഹ ഗാനം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും കുച്ചുപ്പിടി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളും കലോത്സവത്തെ മനോഹരമാക്കി.

ഇത്തരം കലാ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കലാആസ്വാദകർക്ക്, അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ പോലും അടുത്ത് അറിയുവാനുമുള്ള അവസരമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോൺസൺ വി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow