ആൾ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ പൂപ്പാറ യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടൽ,റസ്‌റ്റോറന്റ്റ്,ബേക്കറി,റിസോർട്ട്,തുടങ്ങി ഭക്ഷ്യ ഉല്പാദന വിതരണ മേഖലയിൽ പ്രവർത്തിച്ചു വരുന്നവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ ഏക സംഘടനയാണ് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.ജില്ലയിലെ പ്രധാ ടൂറിസം ഇടത്താവളമായ പൂപ്പാറയിലെ ഭക്ഷ്യ ഉല്പാദന വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടിയാണ് ഹോട്ടൽ ബേക്കറി റിസോർട്ട് ഉടമകളെയും ജീവനക്കാരെയും സംഘടിപ്പിച്ചുകൊണ്ട് പുതിയ യുണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ജില്ലയിലെ ഇരുപത്തി ഒന്നാമത്തെ യൂണിറ്റായിട്ടാണ് പൂപ്പാറ യുണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് പുതിയ യൂണിറ്റിന്റെ ഉത്‌ഘാടനം നിർവഹിച്ചു.യുണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് മെമ്പർഷിപ്പ് കാർഡ് വിതരണവും ,മുതിർന്ന അംഗങ്ങളെ ആദരിക്കലും ഹെൽത്ത് കാർഡ് വിതരണവും നടന്നു.
ജില്ലാ പ്രസിഡന്റ് എം എസ് അജിയുടെ നേതൃത്വത്തിൽ നടന്ന ഉൽഘാടന യോഗത്തിൽ ദേവികുളം ഫുഡ് സേഫ്റ്റി ഓഫിസർ ആൻ മേരി ,ട്രഷറർ മുഹമ്മദ് ഷെരിഫ് ,ഗ്രാമപഞ്ചായത്ത് അംഗം എസ് വനരാജ് ,ശാന്തൻപാറ സി ഐ എ സി മനോജ്കുമാർ ,സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി ,വർക്കിംഗ് പ്രസിഡന്റ് കെ എം ജോർളി,തുടങ്ങിയവർ പങ്കെടുത്തു.
റ്റി കെ അനീഷ് പ്രസിഡന്റും ടി എം ഹാരിസ് സെക്രട്ടറിയും ,പി പി സലിം ട്രഷററും വനിതാ വിംഗ് പ്രസിഡന്റ് ആയി സി കെ മായ,സെക്രട്ടറി ജാസ്‌മിൻ മാഹിൻ,ട്രഷർ പ്രീതി അനീഷ് എന്നിവർ ഉൾപ്പെടുന്ന 19 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു