ദ്രാവിഡ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഇടുക്കി വട്ടവടയിൽ മഞ്ചുവിരട്ട് നടന്നു

Feb 12, 2025 - 09:43
 0
ദ്രാവിഡ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഇടുക്കി വട്ടവടയിൽ മഞ്ചുവിരട്ട് നടന്നു
This is the title of the web page

നൂറ്റാണ്ടുകളായി പിന്തുടർന്ന കാർഷിക സംസ്കാരത്തിന്റെ ഭാഗമായാണ് വട്ടവടയിൽ മഞ്ചുവിരട്ട് നടക്കുന്നത്. ഗ്രാമത്തിലെ പ്രധാന കവലയിലേയ്ക് ഉഴവ് മാടുകൾ പാഞ്ഞെത്തുന്ന രീതിയിലാണ് മഞ്ചുവിരട്ട് നടക്കുന്നത്.വിത്ത് ഇറക്കുന്നതിന് മുന്നോടിയാ യാണ് മഞ്ചുവിരട്ട് ആഘോഷം. മത്സരത്തിന് മുൻപ് മന്നാഡിയാരും മന്ത്രിയാരും ഉൾപ്പടെയുള്ള ഗ്രാമ മുഖ്യൻ മാരെ ഗ്രാമീണർ പൊതു സ്ഥലത്തേയ്ക് ആനയിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാർഷിക ജോലികളിൽ സഹായിക്കുന്ന മാടുകളോടുള്ള ആദരവ് കൂടിയാണ് മഞ്ചുവിരട്ട്. മത്സരത്തിന് ഒരു മാസം മുൻപ് മുതൽ ഇവയെ കൃഷിയിടത്തിൽ ഇറക്കാതിരിയ്ക്കും. മികച്ച പരിചരണം നൽകി, കൊമ്പുകളിൽ അലങ്കാരങ്ങളും പതിപ്പിച്ച് ചായം പൂശിയാണ് ഇവയെ മത്സരത്തിന് കൊണ്ടുവരുക.

നാലര നൂറ്റാണ്ട് മുൻപ്, തമിഴ് നാട്ടിൽ നിന്നും കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂർവികർ എന്നാണ് വിശ്വാസം.മുൻകാലങ്ങളിൽ ഓടിയെത്തുന്ന കാളകളെ, യുവാക്കൾ കൊമ്പിൽ പിടിച്ചു നിർത്തുമായിരുന്നു. എന്നാൽ ഇത്തവണ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ കാളകളെ പിടിച്ചു നിർത്തുന്നത് ഒഴിവാക്കിയാണ് മഞ്ചുവിരട്ട് നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow