തൊവരയാർ ഹരിത സ്വയാശ്രയ സംഘത്തിന്റെയും നവജീവൻ എസ് എച് ജി യുടെയും നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു

Feb 10, 2025 - 11:29
 0
തൊവരയാർ ഹരിത സ്വയാശ്രയ സംഘത്തിന്റെയും നവജീവൻ എസ് എച് ജി യുടെയും നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു
This is the title of the web page

തൊവരയാർ ഹരിത സ്വയാശ്രയ സംഘത്തിന്റെയും നവജീവൻ എസ്. എച്ച്. ജി യുടെയും നേതൃത്വത്തിലാണ് കാർഷിക സെമിനാർ സംഘടിപ്പിച്ചത് . ഇസ്രായേൽ മോഡൽ കൃഷി രീതി നമ്മുടെ നാട്ടിലും ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ നടത്തിയത്. തൊവരയാർ ഉണ്ണിമിശിഹാ ദേവാലയ വികാരി ഫാ . ജോസഫ് കോയിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.

 കൃഷിയെ സംരക്ഷിച്ചു നല്ലരീതിയിൽ പരിപാലിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കർഷകർക്കു പറഞ്ഞു നൽകുന്നതിനായി പ്രത്യേകം ക്ലാസുകളും സെമിനാറിന്റെ ഭാഗമായി നടന്നു . യോഗത്തിൽ കട്ടപ്പന അർബൻ ബാങ്ക് ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി , ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, ജോണി വടക്കേക്കര, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow