മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുറം കാഴ്ച്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ തയ്യാറാക്കിയ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് എത്തിച്ചു
![മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുറം കാഴ്ച്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ തയ്യാറാക്കിയ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് എത്തിച്ചു](https://openwindownews.com/uploads/images/202502/image_870x_67a6df4db9830.jpg)
മുകള്‍ വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളാണ് ബസിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്ന് ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി കാഴ്ച്ചകള്‍ കണ്ടാസ്വദിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ളത്.
ബസിനുള്ളില്‍ ഇരുന്ന് പുറത്തെ കാഴ്ച്ചകള്‍ കൂടുതല്‍ വിശാലമായി കാണാമെന്നതാണ് ഈ ബസിന്റെ പ്രത്യേകത. മുകള്‍വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.