ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ടൂറിസത്തിന്‌, കെ ഹോം പദ്ധതി വരുന്നു; ആദ്യം നാലിടങ്ങളിൽ

Feb 7, 2025 - 13:14
 0
ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ടൂറിസത്തിന്‌, കെ ഹോം പദ്ധതി വരുന്നു; ആദ്യം നാലിടങ്ങളിൽ
This is the title of the web page

സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി.

ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും- മന്ത്രി വ്യക്തമാക്കി. മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow