മൂന്നാർ എക്സ്പോ 2025 ഫെബ്രുവരി 6 മുതൽ
വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാർ എക്സ്പോ 2025 വ്യവസായ പ്രദർശന വിപണന മേള ഫെബ്രുവരി 6 ന് തുടങ്ങും. ഫെബ്രുവരി 10 ന് അവസാനിക്കും. ഈ ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ മൂന്നാർ ഹൈഡൽ ടൂറിസം പാർക്കിലാണ് എക്സ്പോ നടത്തുക.
ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ അഗ്രോ, മെഷിനറി, ഭക്ഷ്യ, സംസ്കരണ സംരംഭങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ ഫർണിച്ചർ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, സുഗന്ധ വ്യഞ്ജന സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ സ്റ്റാളുകൾ മേളയുടെ ഭാഗമായി ഒരുക്കും. സംരംഭക ബോധവൽക്കരണ പരിപാടികൾ സംരംഭക ഹെൽപ് ഡെസ്ക്, കലാ പരിപാടികൾ, എന്നിവയും മേളയിലുണ്ടാവും. പൊതുജനങ്ങൾക്ക് മേളയിൽ പ്രവേശനം സൗജന്യമാണ്.