പിടിച്ചാൽ കിട്ടാതെ സ്വർണം: പവന് 63,240 രൂപയായി

Feb 5, 2025 - 13:30
 0
പിടിച്ചാൽ കിട്ടാതെ സ്വർണം: പവന് 63,240 രൂപയായി
This is the title of the web page

സംസ്ഥാനത്ത് സ്വർണ വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് കുതിക്കുന്നു. ബുധനാഴ്ച പവന്റെ വില 760 രൂപ കൂടി 63,240 രൂപയിലെത്തി.ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വർധിച്ച് 7,905 രൂപയുമായി. ഇതോടെ പണിക്കൂലിയും ജിഎസ്‌ടിയും ഉൾപ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000 രൂപയോളം നൽകേണ്ടിവരും. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ട്രംപിന്റെ വ്യാപാര നയത്തിലെ ആശങ്കകളാണ് സ്വർണ വിലയിലെ കുതിപ്പിന് പിന്നിൽ. ലോകത്തെ രണ്ട് വലിയ സമ്ബദ്വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് തിടുക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോളതലത്തിൽ ആശങ്കവർധിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

താരതമ്യേന സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ ഡിമാന്റ് കൂടാൻ ഈ അനിശ്ചിതത്വം ഇടയാക്കി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,853 ഡോളർ പിന്നിടുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow