രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ എഴുപതാമത് വാർഷിക പെരുന്നാളിനും ഓർമ്മപെരുന്നാളിനും തുടക്കമായി
രാജകുമാരി ഗലിലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ എഴുപതാമത് വാർഷിക പെരുന്നാളും മോർ യൂഹാനോൻ മാംദോനയുടെയും, മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവായുടേയും ഓർമ്മ പെരുന്നാളിനും തിരുശേഷിപ്പ് വണക്കത്തിനും തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പെരുന്നാൾ മഹാമഹത്തിന് ഹൈറേഞ്ച് മേഖല മെത്രാപോലിത്ത ഡോ ഏലിയാസ് മോർ അത്താനാസിയോസ് മെത്രപോലീത്തയുടെയും ക്‌നാനായ സഭയുടെ മെത്രാപോലിത്ത കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെയും മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.
ഇടവക വികാരി ഫാ ബേസിൽ കെ ഫിലിപ്പ് കൊറ്റിക്കൽ കൊടിയേറ്റിയതോടെയാണ് ഓർമ്മപെരുന്നാളിന് തുടക്കമായത്.പെരുന്നാളിനോട് അനുബന്ധിച്ചു ഗാനശുത്രുഷ,സുവിശേഷ പ്രസംഗം,മൂന്നിമേൽ കുർബാന,തിരുശേഷിപ്പ് വണക്കം,സ്ലിബാ എഴുന്നുള്ളിപ്പ്,അഞ്ചിമേൽ കുർബാന ,പ്രദക്ഷണം,തുടങ്ങിയ തിരുകർമ്മങ്ങൾക്ക് ഒപ്പം നേർച്ച സദ്യയും നടക്കും.
തിരുശേഷിപ്പ് വണങ്ങുന്നതിനും അനുഗ്രഹം പ്രാവിക്കുന്നതിനും ജാതി മത ഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പെരുന്നാൾ മഹാമഹത്തിന് ആറാം തിയതി കൊടിയിറങ്ങും. ഇടവകാരി ഫാ ബേസിൽ കെ ഫിലിപ്പ് കൊറ്റിയ്ക്കൽ ,സഹവികാരി ഫാ എബിൻ വർഗ്ഗിസ് കാരിയേലിൽ,ട്രസ്റ്റിമാരായ ജോർജ് സി പി ചവറ്റുകുഴിയിൽ,ബിജു ഐസക്ക് അമ്പഴച്ചാലിൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.