കുടിയേറ്റ കർഷകരുടെ സംഗമ വേദിയും മഹാ ആഘോഷവുമായ കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി തിരുനാൾ ഫെബ്രുവരി 6,7,8,9 തീയതികളിൽ.
ഹൈറേഞ്ചിലെ ആദ്യകാല ദേവാലയമായ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ , പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും,വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഫെബ്രുവരി ആറിന് കൊടി ഉയരുമെന്ന് ഫെറോന വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 6,7,8,9 തീയതികളിലാണ് തിരുനാളിന്റെ ഭാഗമായ പ്രധാന ആഘോഷപരിപാടികൾ നടക്കുന്നത്.
6 ന് വ്യാഴാഴ്ച രാവിലെ 6.30 ന് പരിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞു 2.30 ന് വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ആരംഭിക്കും, 4 ന് പള്ളിയിൽ എത്തിച്ചേരും. തുടർന്ന് തിരുനാൾ കോടിയേറ്റും നടക്കും . ഫെറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ തിരുനാൾ കൊടി ഉയർത്തും. തുടർന്ന് 4.30 ന് കട്ടപ്പന പള്ളി ഫൊറോനയായതിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനവും വിശുദ്ധ കുർബാനയും കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാർ. മാത്യു അറക്കൽ നടത്തും,ഫെറോനയിലെ വിവിധ ഇടവകയിൽ നിന്നുള്ള വൈദികർ സഹകാർമ്മികരായിരിക്കും.
7 ന് വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഫാ. നോബി വെള്ളാപ്പള്ളിലും ,ഉച്ചകഴിഞ്ഞു 4.30 ന് ആഘോഷമായ പരിശുദ്ധ കുർബാനക്ക് ഫെറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് 6.30 ന് സെമിത്തേരി സന്ദർശനവും , പ്രാർത്ഥനകളും നടക്കും . 8 ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന- ഫാ.ജോസഫ് ഇടിയാകുന്നേൽ, ഫാ. മനേഷ് കുന്നക്കാട്ട് എന്നിവർ നയിക്കും .
3.30 ന് ജപമാല . 4.30 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോസഫ് നിരവത്ത് നടത്തും.തുടർന്ന് വൈകുന്നേരം 6.30 ന് ആഘോഷമായ ടൗൺ പ്രദക്ഷിണം. 8.ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്,. തിരുനാൾ സന്ദേശം. ഫാ. ജോസഫ് കളപ്പുരക്കൽ,രാത്രി 9 ന് ആകാശവിസ്മയം.,തിരുനാൾ സമാപന ദിനമായ 9ന് ഞായറാഴ്ച രാവിലെ 6.30 ന് നടക്കുന്ന വി. കുർബാനക്ക് കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ . മനു കിളികൊത്തിപാറ കാർമികത്വം വഹിക്കും. തുടർന്ന് 9 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഷിബിൻ സ്റ്റീഫൻ മണ്ണാറത്ത് കാർമികത്വം വഹിക്കും.
4.30 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് വെള്ളാരംകുന്ന് വികാരി ഫാ. ആഗസ്റ്റിൻ പുതുപ്പറമ്പിൽ കാർമികത്വം വഹിക്കും. തുടർന്ന് 6.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം,ലദീഞ്ഞു, 7.45 ന് സമാപന ആശീർവ്വാദം , വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്. തുടർന്ന് ഡാൻസ് ആൻഡ് മ്യൂസിക് നൈറ്റ് കലാപരിപാടിയും നടക്കും.
പത്ര സമ്മേളനത്തിൽ ഫെറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ , തിരുനാൾ കൺവീനർ മാരായ ജോയി വെട്ടിക്കുഴി, ബേബി ഒലിക്കരോട്ട് , ഫ്രാൻസിസ് തോട്ടത്തിൽ, ട്രസ്റ്റിമാരായ പയസ് കുന്നേൽ, ജോണി കാലയത്തിനാൽ, ദേവസ്യ പടിയാനിക്കൽ, മാത്യക്കുട്ടി കറുത്തേടത്ത്, തുടങ്ങിയവർ പങ്കെടുത്തു.