വണ്ടിപ്പെരിയാറിൽ തോട്ടം തൊഴിലാളി സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു
വണ്ടിപ്പെരിയാർ 62 മൈൽ തൊണ്ടിയാർ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വള്ളക്കടവ് സ്വദേശിനി ഭാഗ്യഭവൻ വീട്ടിൽ ജാൻസിക്ക് പാമ്പുകടി ഏറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഏലത്തോട്ടത്തിൽ കളയെടുക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ജാൻസിയുടെ വലത്തെ കയ്യിൽ പാമ്പ് കടിയേറ്റത്. ഉടൻ തന്നെ എസ്റ്റേറ്റ് അധികൃതർ ജാൻസിയെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അണലി ഇനത്തിൽപ്പെട്ട കൂടിയ വിഷമുള്ള പാമ്പാണ് കടിച്ചതെന്നാണ് വിവരം...