സിപിഐ എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ പ്രയാണം ആരംഭിച്ചു

സിപിഐഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള കട്ടപ്പന ഏരിയ കമ്മിറ്റിയിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്മൃതിദീപ സംഗമം നടന്നു.. ഏരിയ കമ്മിറ്റിയിലെ പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന, അന്തരിച്ച 30ലേറെ പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് കുടുംബാംഗങ്ങള്‍ തെളിച്ചുnകൈമാറുന്ന ദീപങ്ങള്‍ ജാഥകളായി വിവിധ മേഖലകളിലൂടെ യാത്ര ചെയ്ത് ഇടുക്കി കവലയിൽ എത്തിചേർന്നു.
ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്സ്വീകരണം നൽകി.തുടര്‍ന്ന് വമ്പിച്ച ജാഥയായി രക്തസാക്ഷി കെ കെ വിനോദിന്റെ ഇരട്ടയാറിലെ സ്മൃതി മണ്ഡപത്തില്‍ എത്തിച്ചേര്‍ന്ന് ദീപശിഖാ പ്രയാണത്തില്‍ അണിചേർന്നു.സിപിഐ എം ജില്ലാ സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണം രക്തസാക്ഷി കെ കെ വിനോദിന്റെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ക്യാപ്റ്റനായ പ്രയാണത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു വൈസ് ക്യാപ്റ്റനും ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി മാനേജരും ഏരിയ സെക്രട്ടറിമാരായ പി ബി സബീഷ്, മാത്യു ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമാണ്.
വിനോദിന്റെ അമ്മ വള്ളിയമ്മ ദീപശിഖ തെളിയിച്ചു.തുടര്‍ന്ന് പ്രയാണമായി ഇടുക്കിയിലെ ധീരജ് രാജേന്ദ്രന്‍ സ്മൃതി കുടീരത്തില്‍ എത്തിച്ചേരും. തിങ്കള്‍ രാവിലെ പ്രയാണം ആരംഭിച്ച് തൊടുപുഴയിലെ സമ്മേളന നഗറിലെത്തും. പരിപാടിയിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ അടക്കം പങ്കെടുത്തു.