ഉപ്പുതറ മാട്ടുതാവളം സാൻസെബാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം നടന്നു

ഉപ്പുതറ മാട്ടുതാവളം സാൻസെബാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം ഷൈനിംഗ് സ്റ്റാർ 2K25 നടന്നു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് ഉത്ഘാടനം ചെയ്തു. സ്കൂളിൻ്റെ 30ാമത് വാർഷിക ആഘോഷമാണ് ഷൈനിംഗ് സ്റ്റാർ 2025 എന്ന പേരിൽ നടന്നത്. സ്കൂൾ മാനേജർ റവ.ഫാ. ബിജു മങ്കന്താനം അധ്യക്ഷനായി.
സ്കൂൾ ഹെഡ്മിസ്ട്രസ് മേരി മാത്യു, ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ഹെവിക്ക് ടോം, സിസ്റ്റർ സ്റ്റെനി CSC , പി.ടി എ പ്രസിഡണ്ട് മെൽബിൻ പി. എബ്രഹാം , അമ്പിളി പ്രമോദ്, കുമാരി അനന്യ കെ.എസ്. സിജി നൈനാൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വിജയികളായ കുട്ടികൾക്ക് അവാർഡ് വിതരണം നടന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.