കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച എക്കണോമിക് സർവ്വേ റിപ്പോർട്ടിൽ ഇടംപിടിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത്

2025-26 ലെ ബഡ്ജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രകാശനം ചെയ്ത ഇണോമിക് സർവേ റിപ്പോർട്ടിലാണ് ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൻ്റെ സുസ്ഥിര മാലിന്യ സംസ്കരണത്തെ മാതൃകയായി ഉൾപ്പെടുത്തിയത്.
ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രവർത്തിച്ച ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായ ഹരിതകർമ്മ സേന അംഗങ്ങൾക്കും, നാട്ടുകാർക്കും, പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കും ഭരണസമിതി അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് വിളയിൽ പറഞ്ഞു